Today: 30 Apr 2024 GMT   Tell Your Friend
Advertisements
അയര്‍ലണ്ടിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി
Photo #1 - Europe - Otta Nottathil - vishu_celebration_sathgamaya_ireland_2024
ഡബ്ളിന്‍: വിഷുദിനത്തില്‍ പരമ്പരാഗത രീതിയില്‍ ഓട്ടുരുളിയില്‍ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കണ്‍നിറയെ കണ്ട്, കൈപ്പുണ്യമുള്ളവരുടെ കൈയ്യില്‍നിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകള്‍ക്ക് കണി ദര്‍ശനം ഒരു നവ്യാനുഭമായി. അയര്‍ലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ് ഡബ്ളിന്‍Lucan
Sarsfields GAA Club ല്‍ ഒരുക്കിയ വിഷു ആഘോഷ പരിപാടികള്‍ക്ക് ബ്രപ്മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയും മുതിര്‍ന്ന അംഗങ്ങളായ രാധാകൃഷ്ണന്‍,ജയ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ആചാര്യന്‍ നല്‍കിയ കൈനീട്ടവും, ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയിലും വിഷു സദ്യയിലും പങ്കു ചേര്‍ന്ന പ്രവാസി മലയാളികള്‍ക്ക് ദീപ്തമായ ഓര്‍മ്മകളാണ് സത്ഗമയ സമ്മാനിച്ചത്.

ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുന്ന രാമന്‍ നമ്പൂതിരിയെ വിനോദ് ഓസ്കാറും ,വസന്തും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. അനില്‍കുമാര്‍ സ്വാഗതവും പ്രദീപ് നമ്പൂതിരി വിഷുസന്ദേശവും നല്‍കുകയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഭക്തിഗാനാമൃതം,രശ്മി വര്‍മ്മ നേതൃത്വം നല്‍കിയ ക്വിസ് മത്സരവും പരിപാടികള്‍ക്ക് കൂടുതല്‍ കൊഴുപ്പേകി.

ബിന്ദു രാമന്റെ നേതൃത്വത്തില്‍ പുതിയ മാതൃവേദി രൂപീകരിക്കുകയും, ബാലഗോകുലത്തിന്റെ ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു.

പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും രജത് വര്‍മ്മ നന്ദി പ്രകാശിപ്പിച്ചു .പ്രസാദവിതരണത്തെ തുടര്‍ന്ന് വൈകുന്നേരത്തൊടെ വിഷു ആഘോഷ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു.

എല്ലാ മാസവും ഡബ്ളിനില്‍ നടക്കുന്ന പ്രാര്ത്ഥന കൂട്ടായ്മയിലും ,കുട്ടികള്ക്കായുള്ള ബാലഗോകുലത്തിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0877818318, 0892510985, 0852669280 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Face Book link https://www.facebook.com/profile.php?id=100004705007674
https://www.instagram.com/satgamayasadsang/
- dated 18 Apr 2024


Comments:
Keywords: Europe - Otta Nottathil - vishu_celebration_sathgamaya_ireland_2024 Europe - Otta Nottathil - vishu_celebration_sathgamaya_ireland_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
whatsapp_dialler_feature_truecaller
ട്രൂകോളറിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സാപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
mdh_evereset_curry_powder_probe
രണ്ട് ഇന്ത്യന്‍ കറി പൗഡര്‍ ബ്രാന്‍ഡുകള്‍ക്കെതിരേ യൂറോപ്പില്‍ അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
belgium_new_immigration_law_may1
ബെല്‍ജിയത്തില്‍ മേയ് ഒന്നു മുതല്‍ വിദേശ തൊഴിലാളികള്‍ക്കായി പുതിയ കുടിയേറ്റ നിയമം Recent or Hot News
തുടര്‍ന്നു വായിക്കുക
spice_maker_everest_clarification
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ശേഷം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ഇന്ത്യന്‍ സുഗന്ധവ്യഞ്ജന നിര്‍മ്മാതാക്കളായ എവറസ്ററ് കമ്പനി
തുടര്‍ന്നു വായിക്കുക
shcengen_visa_rules_loosened_for_Indians
ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു
തുടര്‍ന്നു വായിക്കുക
zelensky_death_bid_poland_arrest
സെലന്‍സ്കിക്കെതിരായ വധശ്രമം: പോളണ്ടുകാരന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
ferrari_3year_old
മൂന്നാം വയസില്‍ ഫെരാരി ഓടിക്കുന്ന കുട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us